Monday, April 29, 2024
spot_img

പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍!ബഹളം വച്ച് യാത്രക്കാർ

പാറ്റ്‌ന : റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ മൂന്ന് മിനിറ്റോളം പ്രദർശിപ്പിച്ചു . ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ വിചാരിച്ചിരുന്നതെങ്കിലുംഅഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്.

ബഹളം വയ്പ്പിനിടയിലും കൂവി വിളികൾക്കിടയിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്ലേ ചെയ്‌തെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. വിഡിയോ അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് കരുതുന്നത്.

Related Articles

Latest Articles