Tuesday, May 14, 2024
spot_img

സ്‌കൂളും കോളേജുകളും പൂര്‍ണമായി അടക്കില്ല; അവസാന വര്‍ഷ കോളജുകള്‍ക്കും 10,11,12 ക്ലാസുകള്‍ക്കും ഓഫ് ലൈന്‍ ക്ലാസ്; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ (School) പൂർണമായും അടക്കില്ല. 10,11,12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.

10,11,12 ക്ലാസുകള്‍ക്ക് ഓഫ്ലൈന്‍ ക്ലാസുകള്‍ തുടരും. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ അവസാനവര്‍ഷം ഒഴികെയുള്ള കോളേജുകള്‍ അടക്കും. എന്നാല്‍ ആദ്യവര്‍ഷ ക്ലാസുകള്‍ക്കും സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതുവരേയും ഓണ്‍ലൈനിലായിരിക്കും ക്ലാസ്. നേരത്തെ സ്‌കൂളുകള്‍ പൂര്‍ണമായി അടക്കുമെന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതാണ് പിന്നീട് തിരുത്തിയത്.

അതേസമയം 3, 30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

Related Articles

Latest Articles