Monday, April 29, 2024
spot_img

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് (Youth Congress) പ്രവര്‍ത്തകരെ കണ്ണൂരിൽ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി നല്‍കിയ പരാതിയിലാണ് നടപടി. ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജിര്‍, മന്ത്രി എം വി ഗോവിന്ദന്റെ പി എ പ്രശോബ്, പി ജയരാജന്റെ ഗൺ മാൻ എന്നിവർ ഉൾപ്പെടുയുള്ളവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

ഇന്ന് രാവിലെ ഇന്ന് കണ്ണൂരില്‍ കെ റെയില്‍ (Rail) പദ്ധതിയുടെ വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രച്ചത്. റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. അതേസമയം യോഗത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം ആറ് യൂത്ത്‌കോണ്‍ഗ്രസുകാരെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles