കൊച്ചി: സിനിമയിൽ (Cinema) അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവയിൽ ആണ് സംഭവം. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിനിയെ വീട്ടിൽ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടർന്ന് വീട്ടുകാർ പരാതി നൽകുകയും പരാതിയിൽ കേസെടുത്ത പോലീസ് പോക്‌സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

