Sunday, June 2, 2024
spot_img

ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർത്ഥികളെ തിരിച്ചറിയേണ്ടത് അവരുടെ മതം കൊണ്ടല്ല ! മുസ്ലിം മതപര വസ്ത്രമായ അബായ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തിരിച്ച‍യച്ച് ഫ്രാൻസിലെ സ്കൂളുകൾ ; വാർത്ത സ്ഥിരീകരിച്ച് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ

പാരിസ് : കഴിഞ്ഞ മാസം സ്‌കൂളുകളിൽ മുസ്ലിം മതപര വസ്ത്രമായ അബായ നിരോധിച്ചതിന് പിന്നാലെ വിലക്ക് വകവയ്ക്കാതെ അബായ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തിരിച്ച‍യച്ച് ഫ്രാൻസിലെ സ്കൂളുകൾ. മുന്നോറോളം കുട്ടികളാണ് സ്കൂളിലേക്ക് അബായ ധരിച്ചെത്തിയത്. സ്കൂളിലെ വസ്ത്രധാരണ നിയമങ്ങൾ അറിയിച്ചതോടെ പലരും അബായ മാറ്റാൻ തയ്യാറായെങ്കിലും 67 വിദ്യാർത്ഥിനികൾ അബായ മാറ്റാൻ തയ്യാറായില്ല. ഈ കുട്ടികളെയാണ് തിരികെ അയച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്നും നേരത്തെ ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അത്താൽ പറഞ്ഞിരുന്നു. അഞ്ച് ദശലക്ഷം മുസ്ലിം മതവിശ്വാസികളാണ് ഫ്രാൻസിലുള്ളതെന്നാണ് കണക്കുകൾ.

Related Articles

Latest Articles