Wednesday, October 14, 2026

സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ഉദയനിധിയും പിതാവ് സ്റ്റാലിനും കടുത്ത ഈശ്വരവിശ്വാസികള്‍ !

സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. അതേസമയം ഉദയനിധിയുടെ പിതാവും, തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ വീട്ടിൽ ഒരുക്കിയിരിക്കുന്നത് തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച പൂജാമുറിയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കണ്ടല്ലോ…പുറത്ത് പോകുമ്പോൾ സ്റ്റാലിൻ പൂജാമുറിയിൽ എത്താറുണ്ടെന്നും, സായിബാബ ഗോപാലപുരത്തെ വീട്ടിൽ വന്നിട്ടുണ്ടെന്നും സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേ കുലദൈവം ആണ്ടാളമ്മനാണ്. വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂർണ്ണേശ്വരിയും ദക്ഷിണാമൂർത്തിയും ഷിർദി സായിബാബയും എല്ലാം സ്റ്റാലിന്റെ വീട്ടിലെ പൂജാമുറിയിലുണ്ട്. വിളക്കുകളും പൂജാപീഠവും വെള്ളിയിൽ തീർത്തവയാണ്. അതേസമയം, ഗണപതിയുടെയും, പെരുമാളിന്റെയും ,സരസ്വതിയുമൊക്കെ വിഗ്രഹം വയ്‌ക്കാൻ വേണ്ടി പ്രത്യേകം ചെയ്തതാണ് പൂജാമുറി. ചൊവ്വാഴ്‌ച്ച സ്കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്‌ച്ച ശിവപുരാണം, വ്യാഴാഴ്‌ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളിൽ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം ഉണ്ടാകാറുണ്ട്.
കൂടാതെ, ഒരിക്കൽ പോലും അണയാത്ത കെടാവിളക്ക് പൂജാമുറിയിൽ എരിഞ്ഞ് കൊണ്ടേയിരിക്കും. അരളി , ചെമ്പരത്തി ഒക്കെ പൂജകൾക്കായി ഇവിടെ വച്ച് പിടിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് പുട്ടപർത്തിയിൽ സായിബാബയെ കാണാൻ ദുർഗ സ്റ്റാലിൻ പോയിട്ടുള്ളത്. സ്റ്റാലിൻ സായിബാബയുടെ ജന്മദിനത്തിന് പുട്ടപർത്തിയിൽ വരുകയും ചെയ്തിരുന്നു. കൂടാതെ, പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഡിഎംകെ അധികാരം പിടിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചത് പൂജാമുറിയിൽ യുദ്ധ ദേവതയായ വരാഹി ദേവിയെ വച്ച് ആരാധിച്ച ശേഷമായിരുന്നുവെന്നും ദുർഗ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക വരാഹി രൂപം ഇലക്ഷൻ സമയത്ത് വച്ചതാണ്. അംഗാളമ്മനോടാണ് സ്റ്റാലിന് വേണ്ടി പ്രാർത്ഥിക്കുന്നതും. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പലരും മുരുകൻ വേൽ നൽകിയിരുന്നു. തിരുത്തണിയിൽവച്ച് പൂജിച്ച വേലും നാമക്കൽ ഹനുമാന്റെ ഗദയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. വീട്ടിലെ ആണുങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് പൂജാമുറിലെ ഭണ്ഡാരത്തിൽ പണമിടും. കലൈഞ്ജർ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. അംബാനി വീട്ടിൽ നിന്ന് ലഭിച്ഛ ഗായത്രി വിഗ്രഹം സ്റ്റാലിൻ തന്നെയാണ് പൂജാമുറിയിൽ വയ്‌ക്കാനായി കൊണ്ടു തന്നത്. പുറത്ത് പോകുമ്പോഴും സ്റ്റാലിൻ പൂജാമുറിയിൽ വന്ന് വിഗ്രഹങ്ങളിൽ നിന്ന് പൂ എടുത്ത് കൈയ്യിൽ വയ്‌ക്കാറുമുണ്ട്. മകൻ ഉദയനിധിയും ഈ രീതി ഇതുവരെ തെറ്റിച്ചിട്ടില്ലെന്നും ദുർഗ സ്റ്റാലിൻ പറഞ്ഞിരുന്നു. അതേസമയം, ഇത്രയേറെ ആചാരങ്ങൾ വീട്ടിൽ വച്ചു പുലർത്തുന്ന കുടുംബത്തിൽ ജനിച്ച ഉദയനിധി, തീവ്ര ഇടത്പക്ഷക്കാരെയും , മതമൗലികവാദികളെയും കൈയ്യിലെടുക്കാൻ വേണ്ടിയാണോ ഇത്തരമൊരു നാടകം നടത്തുന്നതെന്നാണ് ഉയർന്നുവരുന്ന പരിഹാസം.

Related Articles

Latest Articles