തൃശൂർ: എളനാട്ടിൽ നിന്നും കാണാതായ പന്ത്രണ്ടു വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ.തൃക്കണായ നീളംപള്ളിയാൽ തൊന്തി വീട്ടിൽ റഷീദിന്റെ മകൻ അഫ്‌സലാണ് ജീവനൊടുക്കിയത്.തൃക്കണായ സർക്കാർ ജിയുപി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിക്കാനെന്നു പറഞ്ഞ് അഫ്‌സൽ വീട്ടിൽ നിന്നും ഇറങ്ങിയത്.
സിഗരറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാർ വഴക്കു പറഞ്ഞിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയ്‌ക്ക് ഇതിന്റെ മനപ്രയാസം ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മരണത്തിൽ മറ്റ് അസ്വഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ.കുന്നംകുളം എസിപി ടി.എസ്.സിനോജ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

