Monday, April 29, 2024
spot_img

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി കസ്റ്റഡിയില്‍

ആലപ്പുഴ: എസ് ഡി പി ഐ റാലിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കസ്റ്റഡിയില്‍. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹതിയ തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്ത്. പിഎഫ്‌ഐ സംസ്ഥാന സമിതിയംഗവും ആലപ്പുഴ സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹതിയ തങ്ങള്‍.

അതേസമയം,മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കാകും. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റിയ അന്‍സാര്‍ നജീബിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൗതുകം തോന്നിയതുകൊണ്ടാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്.

Related Articles

Latest Articles