Tuesday, October 6, 2026

ഡച്ച് രാജകുമാരിമാർക്കെതിരായ വധശ്രമം തകർത്ത് സുരക്ഷാ ഏജൻസികൾ ! അക്രമി പിടിയിൽ

ആംസ്റ്റർഡാം : നെതർലൻഡ്‌സിലെ രാജകുടുംബാംഗങ്ങളെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന തകർത്ത് ഡച്ച് സുരക്ഷാ ഏജൻസികൾ. രാജ്ഞിയായ കാതറിന-അമേലിയ (22), സഹോദരി അലക്സിയ (20) എന്നിവരെ വധിക്കാൻ പദ്ധതിയിട്ട മുപ്പത്തിമൂന്നുകാരനെ ഹേഗിൽ വെച്ചാണ് പോലീസ് പിടികൂടിയത്. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള ഇയാളിൽ നിന്ന് അലക്സിയ, മൊസാദ്, സീഗ് ഹൈൽ എന്നീ വാക്കുകൾ കൊത്തിവെച്ച രണ്ട് മഴുക്കളും രാജകുമാരിമാരുടെ പേരുകളും കൂട്ടക്കൊല എന്ന വാക്കും എഴുതിയ കുറിപ്പും കണ്ടെടുത്തു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

നെതർലൻഡ്‌സിലെ കിരീടാവകാശിയായ അമേലിയ ഇതിനുമുമ്പും നിരവധി സുരക്ഷാ ഭീഷണികൾ നേരിട്ടിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകൾ രാജകുമാരിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതിനെത്തുടർന്ന് അവർക്ക് നേരത്തെ ഒളിവിൽ പോകേണ്ടി വന്നിരുന്നു. സുരക്ഷാ കാരണങ്ങളാൽ ആംസ്റ്റർഡാമിലെ പഠനം ഉപേക്ഷിക്കേണ്ടി വന്ന അമേലിയ, ഈയിടെ സ്പെയിനിലെ മാഡ്രിഡിലേക്ക് താമസം മാറ്റിയിരിക്കുകയായിരുന്നു. കൊട്ടാരത്തിന് പുറത്തിറങ്ങാനോ ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെ സഞ്ചരിക്കാനോ കഴിയാത്ത സാഹചര്യം തന്റെ മകളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് മാക്സിമ രാജ്ഞി വേദനയോടെ പ്രതികരിച്ചു. പ്രതിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഡച്ച് പ്രോസിക്യൂട്ടർ ഓഫീസ് തയ്യാറായിട്ടില്ല.

Related Articles

Latest Articles