Tuesday, May 28, 2024
spot_img

ഭീകരരുടെ ഒളിത്താവളം തകർത്ത്, വൻ ആയുധശേശേഖരം പിടികൂടി; കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ മുന്നേറ്റം തുടരുന്നു

കശ്മീർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന മുന്നേറ്റം തുടരുന്നു. ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന വൻ ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. ബന്ദിപ്പോരയിലെ വനമേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന താവളമാണ് സുരക്ഷാ സേന തകർത്തത്. കണ്ടെടുത്ത ആയുധങ്ങൾ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.

ഭീകരരുടെ താവളത്തെക്കുറിച്ച് ബന്ദിപ്പോരയിലെ പോലീസ് തന്നെയാണ് സുരക്ഷാ സേനയ്ക്ക് വിവരം കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് ഒളിത്താവളം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, കൈത്തോക്കുകൾ എന്നിവയാണ് കണ്ടെടുത്തത്. പ്രദേശം ഇപ്പോൾ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഭീകരർക്കായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇവർ ഉൾവനത്തിലേക്ക് പോയിരിക്കാമെന്നാണ് നിഗമനം. ഇവിടെ ഇപ്പോഴും സൈന്യം തിരച്ചിൽ തുടരുകയാണ്.

അതേസമയം ജമ്മു കശ്മീരിൽ വീണ്ടും പാക് എയർലൈൻസിന്റെ പേരിലുള്ള ബലൂണുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. രജൗരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പേര് എഴുതിയ വിമാന ആകൃതിയിലുളള ബലൂണാണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് ബലൂൺ ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പാക് അധീന കശ്മീരിലെ ഭീകരരാകാം ഇതിന് പിന്നിൽ എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles