Monday, May 6, 2024
spot_img

ചിലരുടെ മതവികാരങ്ങൾക്ക് ഉണ്ട് പിണറായി സർക്കാരിന്റെ ഒരു പ്രത്യേക കരുതൽ ഓണം….

ഓണം – മുഹറം സഹകരണ വിപണി എന്നതില്‍ നിന്നും മുഹറം ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിറക്കി. ഓണം-മുഹറം ചന്ത പേരിൽ നിന്ന് മുഹർറം എന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നതിനെ തുടർന്നാണ് ഈ നടപടി എടുത്തത്. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക.

അതേസമയം നാദിർഷായുടെ ഈശോ സിനിമയ്‌ക്കെതിരെ വിവാദങ്ങൾ പൊടിപൊടിക്കുകയാണ്. മാത്രമല്ല ഈശോ എന്ന പേരു മാറ്റണമെന്ന ആവശ്യവുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ സമയത്താണ് ഓണം-മുഹറം ചന്ത എന്ന പേരിൽ നിന്നും മുഹറം ഒഴിവാക്കി ഓണം ചന്തയാക്കണം എന്ന ആവിശ്യം ഉയർത്തി മുസ്​ലിം സംഘടനകൾ രംഗത്ത് വന്നത്. ക്രൈസ്തവർക്ക് ഈശോ ഭീഷണിയായ പോലെ തന്നെയാണ് മുഹറം മുസ്ലിം സംഘടനകൾക്ക് ഭീഷണിയാകുന്നത്.

ഇതേതുടർന്ന് ഇനി മുതല്‍ സബ്‌സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹറം എന്ന വാക്ക്​ ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിലും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ജൂലൈയിൽ ബലി പെരുന്നാളിന്​ സൗജന്യ ഭക്ഷണക്കിറ്റ്​ ഒഴിവാക്കിയവരാണ്​ മുഹറം ചന്ത നടത്തുന്നതെന്നും മുഹറം ഓണത്തെപ്പോലെ മേളയോ ആഘോഷമോ അല്ലെന്നും പി.എം.എ. സലാം വിമർശിച്ചു.

കർബലയിൽ പ്രവാചക പൗത്രൻ കൊല്ലപ്പെട്ട നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് മുഹറം​. മുസ്​ലിംങ്ങളെ തട്ടിപ്പ്​ കാട്ടി കീശയിലാക്കാനുള്ള​ ഇടതു ശ്രമം നടക്കില്ലെന്നും, മൂന്നക്ഷരം കൂട്ടിച്ചേർത്താൽ കീശയിലാവുമെന്ന ധാരണ തിരുത്തണമെന്നും പി.എം.എ സലാം വ്യക്​തമാക്കി. ഇസ്​ലാമിക കാര്യങ്ങളിൽ ആരാണ്​ കേരള സർക്കാറിന്​ ഉപദേശം നൽകുന്നതെന്നറിയില്ല. ചെഗുവേരക്കൊപ്പം സ്വർഗത്തിൽ പോവാനാഗ്രഹിക്കു​ന്നെന്ന് പറഞ്ഞയാളുകളാണെങ്കിൽ ഇങ്ങനെയൊക്കെതന്നെ സംഭവിക്കുമെന്നും പി.എം.എ. സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമർ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള ബാനറുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇനി വരുന്ന പരസ്യങ്ങളില്‍ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കണ്‍സ്യൂമർ ഫെഡ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles