Friday, October 23, 2026

ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടനയ്ക്ക് രൂപം നൽകാനുള്ള ലഷ്‌കറിന്റെ ശ്രമം തകർത്ത് സുരക്ഷാ സേന; നിർണ്ണായക വിവരം ചോർത്തി സൈന്യം; സംസ്ഥാനത്ത് വ്യാപക സുരക്ഷാ പരിശോധന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ പുതിയ ഭീകര സംഘടന രൂപീകരണ ശ്രമത്തിന് സുരക്ഷാ സേനയുടെ ശക്തമായ തിരിച്ചടി . “തെഹരീക് ലാബൈക് യാ മുസ്ലീം” എന്ന പേരിൽ സംഘടന രൂപീകരിക്കാൻ നടത്തിയ ശ്രമമാണ് സുരക്ഷാ സേന തകർത്തത്.

ഭീകര സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, ശ്രീനഗർ, ബന്ദിപ്പോര, കുൽഗാം, ബുധ്ഗാം, അനന്തനാഗ്, പുൽവാമ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സേന വ്യാപകമായ പരിശോധനകൾ നടത്തി. വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നും പുതിയ സംഘടനയുടെ ആസൂത്രണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

സംശയാസ്പദരായ നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി സേനാ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തതിനെ തുടർന്ന് ഭീകര സംഘടനകൾ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി സൂചനകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.

Related Articles

Latest Articles