Wednesday, May 15, 2024
spot_img

സ്വയം ബാലൻസ് ചെയ്ത് ഓടും ;
ലോകത്തിലെ ആദ്യത്തെ ഓട്ടോ-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

മുംബൈ : ലോകത്തിലെ ആദ്യത്തെ ഓട്ടോ-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടറുമായിഇന്ത്യൻ കമ്പനി. മുംബൈ ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര നിർമ്മാണ സ്റ്റാർട്ടപ്പ് കമ്പനി ലിഗർ മൊബിലിറ്റിയാണ് വിപ്ലവകരമായ ഈ സ്‌കൂട്ടറിനു പിന്നിൽ. ഈ വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ സ്‌കൂട്ടർ പ്രദർശിപ്പിക്കും.

സ്‌കൂട്ടറിന് ഇരു വശത്തുനിന്നും സെന്റർ സ്റ്റാൻഡിൽ നിന്നുമുള്ള സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്ത് ഓടിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന മോഡൽ നിർമ്മാണത്തിന് തയ്യാറാണെന്നും സ്‌കൂട്ടറിന്റെ പേര് ഓട്ടോ എക്‌സ്‌പോയിലെ ചടങ്ങിൽ വെളിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇലക്ട്രിക് സ്‌കൂട്ടറിൽ ഉപയോഗിക്കുന്നതെന്നും ഇത് മറ്റ് സ്‌കൂട്ടറിനേക്കാളും മികച്ച റൈഡർ സുഖവും സൗകര്യവും നൽകുമെന്നും കമ്പനി വ്യക്തമാക്കി.

സ്‌കൂട്ടറിന് ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ് ഫ്രണ്ട് ആപ്രോണിൽ നൽകിയിരിക്കുന്നത്. മുകളിൽ എൽഇഡി ഡിആർഎൽ ഉണ്ട്. ഫ്രണ്ട് കൗളിൽ വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ സ്ഥാനം പിടിച്ചിരിക്കുന്നു . ലിഗർ സെൽഫ്-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലവും സൗകര്യപ്രദവുമായ സീറ്റ്, പിന്നിൽ ഗ്രാബ് റെയിൽ, എൽഇഡി ടെയിൽലൈറ്റ്, മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ തുടങ്ങിയവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

Related Articles

Latest Articles