Monday, September 21, 2026

പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി ! മെക്സിക്കോയിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി : പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മെക്സിക്കോയിൽ തിങ്കളാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ട്രെയിനിന്റെ എഞ്ചിന്റെ ഭാഗം യുവതിയുടെ തലയുടെ പുറകു ഭാഗത്താണ് തട്ടിയത്.

പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽ​ഗോ എന്ന സ്ഥലത്ത് ഒത്തുകൂടിയിരുന്നു. പലരും പാളത്തിനു സമീപം നിൽക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുകയും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച് വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Related Articles

Latest Articles