Thursday, September 24, 2026

പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; മരുന്നു കുപ്പികളിലാക്കി ഹെറോയിൻ വില്പന; അസം സ്വദേശി അറസ്റ്റിൽ

കൊച്ചി: ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിൻ മയക്കുമരുന്നുമായി അന്യ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ നസ്‌റുള്‍ ഇസ്ലാം ആണ് പിടിയിലായത്. വിപണിയിൽ അഞ്ച് ലക്ഷം വില വരുന്ന ഹെറോയിനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പെരുമ്പാവൂർ അറക്കപ്പടിയില്‍ നിന്നാണ് എക്സൈസ് സംഘം നസ്‌റുള്‍ ഇസ്ലാമിനെ പിടിച്ചത്.

181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഹെറോയിനാണ് എക്സൈസ് സംഘം കണ്ടെത്തിയത്. പ്രദേശത്തും വിവിധ ഭാഷാ തൊഴിലാളികൾക്കിടയിലും വ്യാപകമായി മയക്കു മരുന്ന് ഉപയോ​ഗം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അസമിൽ നിന്നു തന്നെയാണ് പ്രതി കേരളത്തിൽ ലഹരി വസ്തു എത്തിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ചെറിയ മരുന്ന് കുപ്പികളിലാണ് ഹെറോയിൽ സൂക്ഷിച്ചിരുന്നത്. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് പ്രതി ആവശ്യക്കാരിൽ നിന്ന് ഈടാക്കിയത്. പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് ലഹരി വസ്തു ഇയാൾ വിറ്റിരുന്നോ എന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles