Monday, May 13, 2024
spot_img

ഇടതുപാര്‍ട്ടികള്‍ക്ക് തിരിച്ചടി; പവന്‍ കല്ല്യാണിന്റെ ജനസേന പാ‌ര്‍ട്ടി ബിജെപിയിലേക്ക്

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണിന്റെ ജനസേന പാര്‍ട്ടി (ജെ.എസ്‌.പി) ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. 2019-ലാണ് ബിജെപിയെ വിട്ട് ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ജെ.എസ്‌.പിക്ക് ഒരു സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. വിജയവാഡയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പവന്‍ കല്ല്യാണും ബിജെപി സംസ്ഥാന തലവന്‍ കണ്ണ ലക്ഷ്മി നാരായണയും സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനത്തിലെത്തിയത്. 2014-ലാണ് ജെ.എസ്.പി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ അന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ബിജെപിയുമായി ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും പവന്‍ കല്ല്യാണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപിയുമായി ഒരുമിച്ച്‌ മത്സരിക്കും. ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് പൗരത്വ ഭേദ​ഗതി നിയമത്തിന്റെ ലക്ഷ്യമെന്നും രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.

Related Articles

Latest Articles