BJP MP GIVES A SNAPPY REPLY TO RAHUL GANDHI OVER MODI’S HUG WITH INDIRA GANDHI’S PICTURE! പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരിഹാസത്തിന് ചുട്ടമറുപടിയുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബിജെപിയുടെ ഈ തിരിച്ചടി. ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ, പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്കൊപ്പം ഇന്ദിരാഗാന്ധി നില്‍ക്കുന്ന ചിത്രങ്ങളും, ലോക്സഭയില്‍ വെച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ ആലിംഗനം ചെയ്യുന്ന പഴയ ചിത്രവുമാണ് ദുബെ പുറത്തുവിട്ടത്. 1983 മാര്‍ച്ച് 7-ന് ദില്ലിയില്‍ നടന്ന ചേരിചേരാ ഉച്ചകോടിക്കിടെയുള്ളതാണ് ഇന്ദിരയും ഫിഡല്‍ കാസ്‌ട്രോയും തമ്മിലുള്ള ആലിംഗന ചിത്രം. ഇന്ദിരാഗാന്ധിയെ തന്റെ സഹോദരി എന്നാണ് ഫിഡല്‍ കാസ്‌ട്രോയും യാസര്‍ അരാഫത്തും വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് നിരവധി പേര്‍ ഈ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി ബന്ധപ്പെടുത്തി മോദിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചതിനെ തുടർന്നാണ് ബിജെപി ഈ ചിത്രങ്ങൾ പുറത്തുവിട്ട് മറുപടി നൽകിയത്. #rahulgandhi #narendramodi #nishikantdubey #bjp #congress #indiragandhi #fidelcastro #yassarafat #giorgiameloni #india #politics #news #trending #viral #socialmedia #keralanews #malayalamnews #politicalnews #delhi #parliament #foreignpolicy #leaders #diplomacy #debate #controversy#tatwamayinews

