Friday, May 17, 2024
spot_img

സേവാഭാരതിയെ വാനോളം പുകഴ്ത്തി ഹൈക്കോടതി, സേവാഭാരതിയെ പുകഴ്ത്തിയ വാക്കുകൾ കേട്ട് കിളി പാറി പിണറായി വിജയൻ. കിട്ടിയത് എട്ടിന്റെ പണി..

ഹൈക്കോടതി കേരളസർക്കാരിന് ഒരു ഇരുട്ടടി കൂടി സമ്മാനിച്ചിരിക്കുന്നു. അത് മറ്റൊന്നുമല്ല, സേവാഭാരതിയെ സേവന പ്രവര്‍ത്തനങ്ങളില്‍നിന്നും വിലക്കിയ പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ നടപടികള്‍ റദ്ദാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. മാത്രമല്ല സേവാഭാരതിയെ ഒരിക്കലും മാറ്റി നിർത്താൻ ആവുന്നതല്ല തുടങ്ങിയ പിണറായി വിജയന്റെ നെഞ്ചിൽ ഇടിത്തീ വീഴ്ത്തുന്ന പോലെ സേവാഭാരതിയെ പുകഴ്ത്തിയുള്ള പരാമർശങ്ങളും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി.
സേവാഭാരതിക്ക് അനുകൂലമായ വിധിയിൽ പ്രധാനമായും നാല് കാര്യങ്ങളാണ് കോടതി പറഞ്ഞിരിക്കുന്നത്.
ഒന്നാമതായി സേവാഭാരതി രാഷ്ട്രീയ ബന്ധമുള്ള സംഘടനയല്ല മറിച്ച് മാനുഷിക സേവന പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മുഴുകിയിരിക്കുന്ന ഒരു സംഘടനയാണ് എന്നായിരുന്നു കോടതിയുടെ പരാമർശം.

സേവന പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി ഒരു രാഷ്ട്രീയ അടയാളങ്ങളും പ്രദര്‍ശിപ്പിക്കാറില്ല എന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ സേവാഭാരതിയുടെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത് ഹൈക്കോടതി നിശിതമായി തന്നെ വിമർശിച്ചു. ചില പരാതികള്‍ കിട്ടിയപ്പോള്‍ നടപടിയെടുത്തു, അതേക്കുറിച്ച് അന്വേഷണം പോലും നടത്തിയില്ല. മാത്രമല്ല, സേവാഭാരതിക്ക് നിഷേധിച്ച അവസരം രാഷ്ട്രീയ ബന്ധം സമ്മതിക്കുകയും തെളിയിക്കുകയും ചെയ്ത സംഘടനക്ക് അതായത് ഡിവൈഎഫ്ഐക്ക് നല്‍കുകയും ചെയ്തു. അത് തീർത്തും തെറ്റായ നടപടി ആണെന്നുമായിരുന്നു കേരളാഹൈക്കോടതി പറഞ്ഞത്.

ഇതോടെ സേവാഭാരതിയുടെ മുന്നിൽ തോറ്റ് നാണം കെട്ട് നാറിയിരിക്കുകയാണ് പിണറായി സർക്കാർ. കോവിഡ് മഹാമാരിയിൽ പോലും രാഷ്ട്രീയ ലക്ഷ്യം വച്ച് മാത്രം പ്രവർത്തിച്ചതു കൊണ്ടാണ് കേരളം ഇന്നും കോവിഡിന്റെ പിടിയിൽ നിന്നും രക്ഷ നേടാത്തത്. സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങൾ കാരണം ജനങ്ങൾ സംഘപരിവാറിലേക്ക് തിരിയുമെന്ന ആശങ്കയായിരുന്നു പിണറായി വിജയൻ സേവാഭാരതിക്കെതിരെ തിരിഞ്ഞതും കോവിഡ് പ്രവർത്തനങ്ങളിൽ നിന്നും സേവാഭാരതിയെ മാറ്റി നിർത്തുകയും ചെയ്തത്.

അപകടകരമായ കൊവിഡ് കാലത്തും ആരോഗ്യ സേവന പ്രവര്‍ത്തനത്തിന് തയാറായ സേവാഭാരതിയെ വിലക്കിക്കൊണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.

കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ബാധിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് ചികിത്സയ്ക്ക് ആയുഷ് 64 മരുന്ന് തയാറാക്കി രാജ്യവ്യാപകമായി വിതരണത്തിനെത്തിച്ചു. മരുന്നു വിതരണം എന്‍ജിഒകള്‍ വഴിനടത്താനും നിര്‍ദേശിച്ചു. അതനുസരിച്ച് കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍കൂടിയായ കളക്ടറെ വിതരണ സന്നദ്ധത അറിയിച്ച് സേവാ ഭാരതി സമീപിച്ചു. മറ്റാരും രോഗബാധ ഭയന്ന് തയാറാകാഞ്ഞപ്പോഴാണ് സേവാഭാരതി രംഗത്തെത്തിയത്. മെയ് 24 ന് സേവാഭാരതിയെ നിയോഗിച്ച് കളക്ടര്‍ ഉത്തരിവിറക്കി. വാര്‍ത്ത വന്‍ പ്രചാരം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തില്‍ പിണറായി സര്‍ക്കാര്‍ ഇടപെട്ട് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യിക്കുകയായിരുന്നു. ഈ ഉത്തരവാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയതും കോടതി ആ ഉത്തരവ് റദ്ദുചെയ്യുകയും ചെയ്തത്.

വിധിയില്‍ സേവാഭാരതി ദേശീയതലത്തിലും സംസ്ഥാനത്തും ചെയ്യുന്ന വിപുലമായ സേവന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച വിവരണവും കോടതി പുറത്തു വിട്ടിട്ടുണ്ട്‌. അത് പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടി തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനിയിപ്പോൾ നമ്മുടെ കേരളാഹൈക്കോടതിയും സംഘികളുടെ പിടിയിലായി എന്ന് ന്യായീകരിക്കുന്ന ക്യാപ്സൂളുകൾ ഇറക്കാൻ മാത്രമേ കമ്മികൾക്ക് സാധിക്കുകയുള്ളൂ. പക്ഷെ അതും കമ്മികൾക്ക് നാണക്കേടായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാലം കുറച്ചായി മുഖ്യമന്ത്രിയെയും ക്മ്മ്യൂണിസ്റ്റ് പാർട്ടിയെയും എയറിൽ നിർത്തുന്ന കേരളഹൈക്കോടതി സേവാഭാരതിയെയും സേവാഭാരതിയുടെ പ്രവർത്തനങ്ങളെയും പുകഴ്ത്തി പറഞ്ഞത് കമ്മികൾക്ക് തെല്ല് നാണക്കേടൊന്നുമല്ല സമ്മാനിക്കുന്നത്.

ഡിവൈഎഫൈ ഇനിയൊരു നൂറ് ജന്മം ജനിച്ചാലും സേവാഭാരതി ആകാൻ സാധിക്കില്ല എന്ന് കമ്മികൾ ഒന്നോർത്താൽ നല്ലതാണ്. കേരളഹൈക്കോടതി പോലും പുകഴ്ത്തിയ സേവാഭാരതിക്കെതിരെ തെറി പറയാൻ മാത്രമേ നിങ്ങൾക്ക് സാധിക്കുള്ളൂ. സഹായത്തിന്റെ പേരും പറഞ്ഞ് സാധാരണക്കാരുടെ കീശയിൽ നിന്നും കാശ് തട്ടിപ്പറിച്ച് കള്ളും കഞ്ചാവുമടിച്ച് നടക്കാൻ മാത്രമേ നിങ്ങൾക്ക് സാധിക്കുള്ളൂ.

മാനവസേവ മാധവ സേവ എന്ന ആപ്തവാക്യം പുണ്യവ്രതമായി കണ്ട് സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന സേവാഭാരതിയുടെ പേരുച്ചരിക്കാൻ പോലും നിങ്ങൾക്കൊന്നും യോഗ്യത പോലുമില്ലെന്ന് സഖാവ് പിണറായി വിജയനും അദ്ധേഹത്തിന്റെ അന്തം അണികളും ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles