കൊച്ചി: ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നൂറംഗ സ്വാഗതസംഘമായി. 21, 22 തീയതികളില്‍ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സമ്മേളനം. ആര്‍ എസ് എസ് പ്രാന്ത സംഘചാലക് പി ഇ ബി മേനോനാണ് സ്വാഗത സംഘം മുഖ്യരക്ഷാധികാരി. സ്വാമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി ചിദാനന്ദപുരി, ഡോ ജി മാധവന്‍ നായര്‍, ഡോ ടി പി. സെന്‍കുമാര്‍, ആമേട വാസുദേവന്‍ എന്നിവര്‍ രക്ഷാധികാരിമാരാണ്.
ചെയര്‍മാന്‍ മധു. എസ്. നായര്‍ (ഷിപ്‌യാഡ് സിഎംഡി). റിട്ട ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍, റിട്ട ജസ്റ്റിസ് കെ പി. ജ്യോതീന്ദ്രനാഥ്, ഡോ കെ എ സ്. രാധാകൃഷ്ണന്‍, ഡോ എം കൃഷ്ണമൂര്‍ത്തി, ഡോ ആശാ കിശോര്‍, ഡോ എന്‍ രാമചന്ദ്രന്‍, അലി അക്ബര്‍, ജി. സുരേഷ് കുമാര്‍, അഡ്വ ഗോവിന്ദ ഭരതന്‍, എം ആര്‍. സുബ്രഹ്മണി അയ്യര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. 21 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന യോഗത്തില്‍ റിട്ട ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ അധ്യക്ഷനായി. ദേശീയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു എന്‍. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍, സെക്രട്ടറി പി ആര്‍. സജീവന്‍, ആര്‍ എസ് എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍, വിഭാഗ് കാര്യവാഹ് എം ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

