പ്രളയം വിഴുങ്ങിയ മണ്ണിൽ പൂവിളിയും പൂക്കളവുമില്ലാത്ത ഒരു ഓണക്കാലത്തിലൂടെയാണ് നമ്മളിപ്പോള്‍ കടന്നു പോകുന്നത്. എല്ലാം നഷ്ടപ്പെട്ട ബന്ധുക്കളുടെയും പേരറിയാത്ത സഹജീവികളുടെയും ആർത്തനാദം കാതിൽ അലകൊള്ളുന്നു.സർക്കാറും സമൂഹവും ഓണാഘോഷങ്ങൾ ഒക്കെ മാറ്റിവെച്ച് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമെത്തിക്കാനുള്ള തിരക്കിലാണ്. പ്രളയത്തിൽ നിന്നു പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷ ബാക്കി വെച്ചാണ് മലയാളികള്‍ ഇപ്പോള്‍ ഓണക്കാലം തള്ളി നീക്കുന്നത്.അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ലിനെ ഓർമിപ്പിക്കുന്നതായിരുന്നു പ്രകൃതിയിലുണ്ടായ ഭാവമാറ്റം.

