Saturday, January 10, 2026

ഏഴ് മണിക്കൂർ; 10 ലക്ഷം ഉപഭോക്താക്കൾ; വമ്പൻ ഹിറ്റായി ത്രെഡ്‌സ് ആപ്പ്

മെറ്റ അവതരിപ്പിച്ച പുത്തൻ ആപ്പായ ത്രെഡ്‌സ് വമ്പൻ ഹിറ്റ്. ആപ്പ് പുറത്തിറക്കി ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കളാണ് അക്കൗണ്ട് ആരംഭിച്ചതെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. ട്വിറ്ററിന് പറ്റിയ എതിരാളിയായിട്ടാണ് ത്രെഡ്‌സ് ആപ്പ് വിലയിരുത്തപ്പെടുന്നത്. മസ്‌ക് വാങ്ങിയതിനുപിന്നാലെ ഉണ്ടായ മാറ്റങ്ങളില്‍ അസ്വസ്ഥരായ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്‌സിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്

500 കാരക്ടര്‍ പരിധി ഉള്‍പ്പടെ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകളാണ് ത്രെഡ്‌സിലുമുള്ളത്. അതേസമയം ത്രെഡ്‌സ് വലിയ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വിമര്‍ശനം ഇതിനോടകം ശക്തമായിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ 100 ലേറെ രാജ്യങ്ങളില്‍ ത്രെഡ്‌സ് ലഭിക്കും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്.

Related Articles

Latest Articles