Sunday, May 19, 2024
spot_img

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

 

കൊച്ചി: മലയാള സിനിമയിലെ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

യുവതിയെ സിനിമയിൽ നിരവധി അവസരങ്ങൾ നൽകാമെന്ന് പറഞ്ഞു വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

തുടർന്ന് ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേസമയം വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്

Related Articles

Latest Articles