മലയാള സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗിക പീഡന പരാതികൾ സംഘം അന്വേഷിക്കും. ആരോപണം ഉന്നയിക്കുന്നവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതി ഉന്നയിക്കുന്നവർ അതിൽ ഉറച്ച് നിന്നാൽ കേസും രജിസ്റ്റർ ചെയ്യും.
കൂടുതൽ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി മുന്നോട്ട് വന്നതോടെ ഇന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് വിളിച്ചുചേര്‍ത്തിരുന്നു. പിന്നാലെയാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.
ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ട്. പ്രസ്തുത സ്പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
ഐജിപി സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ്. അജീത ബീഗം, എസ്.പി ക്രൈംബ്രാഞ്ച് HQ മെറിൻ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്.പി
എസ്. മധുസൂദനന് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്

