Saturday, January 10, 2026

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി; നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയയെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ പെൺകുട്ടിയോട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. തുടർന്നാണ് പീഡനം നടത്തിയത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ 27 കാരിയാണ് കോട്ടക്കൽ പോലീസിൽ പരാതി നൽകിയത്.

കുറ്റിപ്പുറത്തുവെച്ച് ഇയാൾ യുവതിയെ നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന പേരിൽ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടിൽ വെച്ചും ആറിന് പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും 16ന് കോഴിക്കോട് വെച്ചും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു.

പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles