Tuesday, May 14, 2024
spot_img

സൗജന്യമായി ലഹരി നൽകും; വീണ്ടും മയക്കുമരുന്ന് ആവശ്യപ്പെടുമ്പോൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കും; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59) ആണ് അറസ്റ്റിലായത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കളായ ഹാൻസും കഞ്ചാവും ബീഡിയും നൽകി സൗഹൃദമുണ്ടാക്കും. തുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കും. ഇതാണ് പതിവ്.

ആദ്യം കുട്ടികൾക്ക് സൗജന്യമായി ലഹരി വസ്തുക്കളായ ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് ലഹരി മരുന്നിന് വേണ്ടി വീണ്ടും കുട്ടികൾ എത്തുമ്പോഴാണ് ഇയാൾ പീഡനത്തിനിരയാക്കുന്നത്.

കുട്ടികളുടെ വീട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ ഹാൻസും ബീഡിയും കണ്ടെടുത്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ നിരവധി കുട്ടികൾ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles