Wednesday, September 23, 2026

തൊടുപുഴയിലെ ബാര്‍ ഹോട്ടലില്‍ എസ് എഫ് ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഇടുക്കി- തൊടുപുഴയിലെ ബാർ ഹോട്ടലിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു.എസ്.എഫ്‌.ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈ എഫ് ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിളളി ഉൾപ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മർദ്ദിക്കുകയും 22,000 രൂപ അപഹരിക്കുകയും ചെയ്തു. ഇടുക്കി റോഡിലുളള സിസിലിയ ഹോട്ടലിൽ പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

മാത്യൂസ് കൊല്ലപ്പിളളി ഉൾപ്പെട്ട സംഘമാണ് ആക്രമം നടത്തിയതെന്ന് പൊലീസ് സ്ഥിതീകിരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഥിതീകിരിച്ചത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഹോട്ടലിന്റെ വാതിൽ മുട്ടുന്നത് കേട്ടാണ് റിസപ്ഷനിസ്റ്റ് ബോണി വാതിൽ തുറന്നത്. മദ്യം വേണമെന്ന് സംഘം ആവശ്യപ്പെട്ടു. ആസമയം മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ നാലംഗ സംഘം ടോണിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കി. സംഭവം ഒതുക്കി തീർക്കാൻ എസ് എഫ് ഐയുടെ മുൻ ഭാരവാഹികളും തൊടുപുഴ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണം ഉണ്ട്.

Related Articles

Latest Articles