Wednesday, May 29, 2024
spot_img

150 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾക്ക് 2020ഓ​ടെ ഗ്രീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ സഹ​മ​ന്ത്രി

ദില്ലി: രാ​ജ്യ​ത്തെ 150 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ 2020ഓ​ടെ ഗ്രീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി അ​ങ്ക​ടി സു​രേ​ഷ് ച​ന്ന​ബാ​സ​പ്പ. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രീ​സു​മാ​യി സ​ഹ​ക​രി​ച്ച് 150 സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ 12 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, അ​ഞ്ചു പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ൾ, 44 വ​ർ​ക്ഷോ​പ്പു​ക​ൾ, 11 കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ഗ്രീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​ത്.

ഊ​ർ​ജ​വി​നി​യോ​ഗം കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഉ​ൽ​പാ​ദ​ന രീ​തി​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ങ്ക​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Latest Articles