Saturday, September 19, 2026

‘ഡോക്ടറേറ്റ് കിട്ടിയത് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന്’ ഒടുവിൽ വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് ഷാഹിദ കമാല്‍

തിരുവനന്തപുരം: വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഡോക്ടറേറ്റ് ലഭിച്ചത് കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന തിരുത്തുമായാണ് ഷാഹിദ കമാല്‍ രംഹത്തെത്തിയിരിക്കുന്നത്. വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് പുതിയ വിശദീകരണം. വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ പേരിലായിരുന്നു ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ആദ്യ വാദം. എന്നാല്‍ ഇപ്പോള്‍ ലോകായുക്തയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നത്, ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒഫ് കോംപ്‌ളിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചത് എന്നാണ്. 2009ലെയും 2011ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ചേർത്തതും തെറ്റാണ്.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയും ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.

Related Articles

Latest Articles