Wednesday, May 15, 2024
spot_img

ചിന്താമണി കൊലക്കേസിനു ശേഷം ഷാജി മറ്റൊരു ത്രില്ലറുമായി കൈലാസ് ? സൂചനകള്‍ ഇങ്ങനെ

ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘പിങ്ക് പോലീസ്’. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.

‘കടുവ’,കാപ്പ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിങ്ക് പോലീസ്’. ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ ചിത്രമായിരിക്കും ഇതെന്നാണ് വിവരം.

ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി ആര്‍ ഇന്ദുഗോപനാണ്.

പ്രശസ്ത താരങ്ങളായ നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’, ഡീനോ ഡെന്നീസിന്റെ ‘മമ്മൂട്ടി സിനിമ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ ‘പിങ്ക് പോലീസി’ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും.

Related Articles

Latest Articles