Saturday, May 4, 2024
spot_img

അടിപൊളി ലുക്കിൽ ദേവി ഭാവത്തിൽ ശാലുമേനോൻ! പുതിയ അവതാരം കണ്ട് അന്തംവിട്ട് ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

അഭിനേതാവും നർത്തകിയുമായ ശാലുമേനോനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നൃത്തത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തിയത്. ഇടയ്ക്ക് അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുക്കേണ്ടി വന്നെങ്കിലും ഇപ്പോൾ ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ് ശാലു.

സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ദേവിയുടെ ഭാവത്തിലും രൂപത്തിലും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ശക്തി അവളുടെ അഗാധമായ സ്വയം ഏറ്റെടുക്കുകയും പ്രകാശത്തെയും ഇവിടെ ഈ പരമാനന്ദ സദസ്സിലേക്ക് താഴെ ഉയർത്തുകയും അവളുടെ ധർമ്മത്തിന് പൂർണമായ അർത്ഥവും വിശാലമായ രൂപവും കണ്ടെത്തുകയും ചെയ്യുന്നു എന്നാണ് താരം ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ശാലു ചിത്രം പങ്കുവെച്ചതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തെങ്കിലും ശേഷം ‘കറുത്ത മുത്ത്’ പരമ്പരയിലൂടെയായിരുന്നു ശാലു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. കറുത്തമുത്തിലെ ‘കന്യ’ എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്. രണ്ടാം വരവിവും മിനിസ്‌ക്രീനിലെ സജീവ താരമായി ശാലു മാറിക്കഴിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂവ്’, ‘മിസിസ് ഹിറ്റ്‌ലര്‍’ തുടങ്ങിയ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Related Articles

Latest Articles