Thursday, October 29, 2026

“കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു” അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെതിരെ വൻ പ്രതിഷേധം.

വാഷിങ്ടണ്‍: അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെതിരെ പ്രതിഷേധം. ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. . പാകിസ്ഥാനെ സ്വതന്ത്രമാക്കൂ..”- തുടങ്ങിയ മുദ്രാവാക്യങ്ങലൻ പ്രതിഷേധക്കാർ ഉയർത്തിയത്. വാഷിങ്ടണിലെ ഫോര്‍ സീസണ്‍സ് ഹോട്ടിലിലേക്ക് അസിം മുനീറിന്റെ വാഹനം കടന്നുവന്നതോടെയാണ് പ്രതിഷേധ പോസ്റ്ററുകളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ഇരച്ചെത്തിയത്.

പ്രചരിക്കുന്ന വീഡിയോയിൽ കാറിനുപിന്നാലെ ഹോട്ടലിലേക്ക് കടക്കുന്ന പ്രതിഷേധക്കാര്‍ അസിമിനെതിരെ മുദ്രാവാക്യം മുഴക്കുന്നതും ശാപവാക്കുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാനാവും. ‘ അസിം മുനീറിനെ സ്വീകരിക്കാനാണ് നമ്മളിവിടെ എത്തിയിട്ടുള്ളത്. പാകിസ്താനോട് അയാള്‍ ചെയ്തത് എന്താണെന്ന് പറയാനാണ് നമ്മള്‍ വന്നിരിക്കുന്നത്,’ വീഡിയോ എടുക്കുന്നയാള്‍ പറയുന്നു.

അമേരിക്കൻ സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാകാന്‍ അസിം മുനീറിനെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച വാഷിങ്ടണില്‍ നടക്കുന്ന സാനിക പരേഡില്‍ തന്റെ സാന്നിധ്യവും ഉണ്ടാകുമെന്നും തനിക്ക് അതിന് ക്ഷണം ലഭിച്ചിട്ടുള്ളതായും അസിം തന്നെയാണ് അറിയിച്ചത്. എന്നാൽ അസിമിനെ ഇത്തരത്തില്‍ ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles