Monday, May 20, 2024
spot_img

ലഹരി കടത്തുമായി ബന്ധമില്ലെന്ന ഷാനവാസിന്റെ വാദം പൊളിയുന്നു;
പ്രതി ഇജാസിനോടൊപ്പമുള്ള പിറന്നാൾ പാർട്ടി വീഡിയോ പുറത്തായി

ആലപ്പുഴ : കരുനാഗപ്പള്ളി ലഹരി കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത ലോറിയുടെ ഉടമയായ ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ എ.ഷാനവാസ് പ്രതിയായ ഇജാസിനോടൊപ്പം പിറന്നാൾ പാർട്ടി നടത്തുന്നതിന്റെ വിഡിയോ പുറത്തായി. മറ്റു സിപിഎം പ്രവർത്തകരെയും എസ്എഫ്ഐ ഭാരവാഹികളെയും വിഡിയോയിൽ വ്യക്തമായി കാണാം. ലഹരിക്കടത്ത് പിടികൂടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു പിറന്നാൾ ആഘോഷം.

ലഹരി കടത്തുമായി ഒരു ബന്ധവുമില്ലെന്നും തന്റെ ലോറി മറ്റൊരാൾക്ക് വാടകയ്ക്കു കൊടുത്തതാണെന്നും വാദിച്ച ഷാനവാസ് ഇതോടെ കൂടുതൽ പ്രതിരോധത്തിലായി. വാഹനം വാടകയ്ക്കു കൊടുത്തതിനു തെളിവായി ഷാനവാസ് ഹാജരാക്കിയ രേഖയെപ്പറ്റിയും സംശയം ഉയർന്നിരുന്നു. ഷാനവാസ് കുറ്റക്കാരനാണെങ്കിൽ കർശന നടപടി ഉറപ്പെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

Related Articles

Latest Articles