Monday, April 29, 2024
spot_img

തിരുവനന്തപുരത്തെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച ശശി തരൂർ പുറത്ത്; പകരം മറ്റൊരു നേതാവിനെ പങ്കെടുപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; മുഴുവൻ രാഷ്ട്രീയക്കാരെയും ഒഴിവാക്കി മഹല്ല് എംപവർ മിഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് ശശി തരൂരിനെ പുറത്താക്കി മഹല്ല് എംപവർ മിഷൻ. കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തുകൊണ്ട് ശശി തരൂർ നേരത്തെ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതാണ് ജമാ അത്തുകളുടെ കൂട്ടായ്മയെ പ്രകോപിപ്പിച്ചത് എന്ന് വ്യക്തമാണ്. പരിപാടിയുടെ ഉദ്ഘാടകനായാണ് ശശി തരൂരിനെ നേരത്തെ നിശ്ചയിച്ചിരുന്നത്. സി പി എം നേതാവ് എം എ ബേബിയും പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹവും ഹമാസ് ഭീകര സംഘടനയാണെന്ന നിലപാടെടുത്തിരുന്നു.

ശശി തരൂരിനെ മാറ്റി മറ്റൊരു കോൺഗ്രസ് നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് എം എ ബേബിയടക്കം എല്ലാ രാഷ്ട്രീയക്കാരെയും ഒഴിവാക്കി സമ്മേളനം നടത്താൻ സംഘാടകർ പിന്നീട് തീരുമാനിക്കുകയായിരുന്നു. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷേ പരസ്യ പ്രതികരണത്തിന് മഹല്ല് എംപര്‍മെന്റ് മിഷന്‍ ഭാരവാഹികള്‍ തയ്യാറായില്ല. തിരുവനന്തപുരം നഗരസഭയിലെ മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് ഐക്യദാര്‍ഢ്യ സമ്മേളനം

Related Articles

Latest Articles