Tuesday, December 30, 2025

ശൗര്യ ദിനം ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്രം; വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യൻ കരസേനയുടെ ഏറ്റവും വലിയ പോരാട്ട വിഭാഗമായ കാലാൾപ്പടയുടെ സംഭാവനകളെ അനുസ്മരിക്കുന്ന 76-ാമത് ശൗര്യ ദിനം ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആചരിച്ചു. കാലാൾപ്പട ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് യുദ്ധസ്മാരകത്തിൽ വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ, മുതിർന്ന ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പുഷ്പചക്രം അർപ്പിച്ചു.

1947-ൽ ഭാരതീയ കരസേനയുടെ കാലാൾപ്പടയാളികൾ, 1-സിഖ് രജിമെൻ്റിന്റെ നേതൃത്വത്തിൽ, ശ്രീനഗർ എയർഫീൽഡിൽ എത്തിച്ചേരുകയും, അപ്രതീക്ഷിതമായ പാകിസ്ഥാൻ അധിനിവേശത്തിൽ നിന്ന് ജമ്മു-കശ്മീരിനെ രക്ഷപ്പെടുത്തതുകയും ചെയ്തു. ചരിത്രത്തിലുടനീളം കാലാൾപ്പട അദമ്യമായ ധൈര്യവും ദൃഢനിശ്ചയവും പ്രദർശിപ്പിച്ച് വരുന്നു. ഭാരതീയ കരസേനയുടെ ബഹുമുഖമായ ‘ഇൻഫൻട്രി’യുടെ പോരാട്ടവീര്യം ലോകമെമ്പാടും ഇപ്പോഴും പ്രശംസിക്കപ്പെട്ടുവരുന്നു.

Related Articles

Latest Articles