Sunday, May 19, 2024
spot_img

വില്ലനായി ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചെന്നൈ: ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തഞ്ചാവൂർ ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർത്ഥികളായ പ്രവീൺ, പുതിക്കോട്ട സ്വദേശി പരമേശ്വരൻ, ധർമ്മപുരി സ്വദേശി മണികണ്ഠൻ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നിലവിൽ ഇവർ മൂന്ന് പേരും തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവരുടെ കോളജിന് സമീപച്ചുള്ള ഹോട്ടലിൽ നിന്നാണ് ഷവർമ്മ കഴിച്ചത്. അതിന് ശേഷം ഹോസ്റ്റലിൽ തിരിച്ച് എത്തിയ മൂവർക്കും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ കോളേജ് അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതോടെ ഹോട്ടലിനെതിരെ പരാതി ഉയർന്നു. തുടർന്ന് ഹോട്ടലിനെതിരായ പരാതിയിൽ ഒരത്തുനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കേരളത്തിൽ ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തി വരുന്നുണ്ട്.

Related Articles

Latest Articles