Saturday, May 11, 2024
spot_img

ഷീ ഷോര്‍ട്ട് ഫിലിം ഫസ്റ്റിവല്‍ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്ത്രീസുരക്ഷയെ ആസ്‌പദമാക്കി നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാനം ഡിസംബർ 5 നു നടത്താൻ തീരുമാനിച്ചതായി ഫിലിം ചേംബർ പ്രസിഡണ്ട് ജി സുരേഷ് കുമാർ അറിയിച്ചു.. ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തി ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാർത്ത സമ്മേളനത്തിൽ ഡോ. ഓമനക്കുട്ടി, ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ കൺവീനർ ശ്രീ വല്ലഭൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ പി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻറെ അവാർഡ് ദാനം ഡിസംബർ 5 ന് തിരുവനന്തപുരത്ത് നടക്കും. കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ മുരുകൻ, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി , എംപി, നടൻ ടൊവിനോ തോമസ്, നടി കീർത്തി സുരേഷ്, എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. മണിയൻപിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംബർ പ്രസിഡൻറ് ജി സുരേഷ്കുമാർ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷൻ ഫെർട്ടേണിറ്റി ചെയർമാൻ ടി ജയകുമാർ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനൻ തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങിൽ ശ്രീ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

രാമകൾച്ചറൽ സെന്റർ നടത്തിയ പി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത് സുന്ദർ സംവിധാനം ചെയ്ത ‘കരുവാരിയിൻ കനവുകൾക്കാണ് ഒന്നാം സമ്മാനം. ഡിറ്റൊക്സ് (സംവിധാനം അനൂപ് നാരായണൻ), ഛാത്ര സംവിധാനം കൊണ് മാസ്റ്റർ) രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

ശരത് സുന്ദർ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും ഡിറ്റൊക്സ്) നടിയായി ശിവാനി മേനോനും കരുവാരിയി കനവുകൾ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ പ്രിയദർശനാണ് വിജയികള പ്രഖ്യാപിച്ചത് മികച്ച ഉള്ളടക്കത്തിനുള്ള സമ്മാനം യസ് എസ് ആർ സംവിധാനം ചെയ്ത റിതുയയാണ് മിൽജോ ജോണി (ചിത്രസംയോജനം അവർ സൽമാൻ ഫാരിസ്ഛായാഗ്രഹണം അവർ വിപിൻ വിൻസെൻറ് (സംഗീതം സൃഷ്ടി) എന്നിവരും അവാർഡിന് അർഹരായി.

സ്പെഷ്യൽ മെൻഷൻ അവാർഡിന് ഉദയൻ പുഞ്ചക്കരി യെല്ലോ ബട്ടൺ), എം എസ് ധ്വനി(ഉറവി.എ്വര്യ അനിൽകുമാർ കരുവാരിയിൻ കനവുകൾ), മധുരിമ മുരളി (ഒരിടത്തൊരു പെൺ ആൺകുട്ടി), ശിവൻ എന്ന് സംഗീത്. വർഷ പ്രമോദ് (ബാല), ബിജുദാസ്(ദേവി), രാജശേഖരൻ നായർ(വോയർ) സുനീഷ് നിന്നൂർ(വോയർ) എന്നിവരും അർഹരായി സംവിധായകൻ പ്രിയദർശനാണ് വിജയികളെ പ്രഖ്യാപിച്ചത്.

പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 150ൽ പരം ചിത്രങ്ങളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആർ ഗോപകുമാർ, വിജി തമ്പി കിരീടം ഉണ്ണി ന്യൂസിലാന് വേണു നായർ, രാധാകൃഷ്ണൻ കലാധരൻ ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

Related Articles

Latest Articles