Thursday, January 8, 2026

‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം’, വെല്ലുവിളികളെ മുമ്പും അതിജീവിച്ചിട്ടുണ്ട്, ഇനിയും അതിജീവിക്കും; രാജ് കുന്ദ്രയുടെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ശിൽപ ഷെട്ടി

മുംബൈ: അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. ഈ സമയത്തെയും അതിജീവിക്കും എന്നർഥമുള്ള വരികളാണ് ശിൽപ ഷെട്ടി കുറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ജെയിംസ് ബര്‍ബെറിന്റെ പുസ്തകത്തില്‍ നിന്നുമുള്ള ഭാഗമാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്.. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകള്‍.

നേരത്തെ രാജ് കുന്ദ്രയ്‌ക്കെതിരെ മുന്‍ ഭാര്യ രംഗത്ത് വന്നപ്പോഴും സമാനമായ രീതിയിലായിരുന്നു ശില്‍പയുടെ പ്രതികരണം. അതേസമയം, കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്ധേരിയിലെ കുന്ദ്രയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പോൺ വീഡിയോയുടെ വലിയ ഡാറ്റ കണ്ടെത്തിയതായാണ് വിവരം.

2019 മുതലാണ് രാജ് കുന്ദ്ര പോൺ സിനിമാ നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles