Thursday, January 8, 2026

ആ രക്തസാക്ഷിത്വം ഏറെ സഹായിച്ചു! ജപ്പാനിൽ ഇനി പട്ടാളം ചൈനയുടെ കാര്യം തീർന്നു

ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യം അധികാരം നിലനിർത്തുമെന്ന് സൂചന. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നയിക്കുന്ന ഭരണസഖ്യം 125 സീറ്റിൽ 69–83 സീറ്റ് പിടിക്കുമെന്നാണു എക്സിറ്റ്പോളുകൾ പ്രവചിക്കുന്നത്. ഫലപ്രഖ്യാപനം ഇന്നാണ്. മുൻപ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിയനുകൂല വികാരമായി മാറുമെന്നാണു വിലയിരുത്തൽ.

ജപ്പാൻ രാഷ്ട്രീയത്തിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുവേ ഭരണകക്ഷിയുടെ ഹിതപരിശോധനയായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെ‌ടുപ്പു വിജയം പ്രധാനമന്ത്രി കിഷിദയ്ക്കു പാർട്ടിയിൽ സ്വാധീനം വർധിപ്പിക്കാൻ വഴിയൊരുക്കും. സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഭരണഘടന പരിഷ്കരിക്കാനും ആലോചിക്കുന്ന കിഷിദയുടെ നീക്കങ്ങൾക്ക് ഇതു ശക്തി പകരുകയും ചെയ്യും.

 

Related Articles

Latest Articles