Sunday, May 5, 2024
spot_img

എണ്ണമയമുള്ള ചര്‍മ്മം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?? എങ്കില്‍ ഇന്ന് തന്നെ ഇവ ഉപയോഗിച്ച് നോക്കൂ…

ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. ചിലത് വരണ്ടതും ചിലത് എണ്ണമയമുള്ളതുമാണ്. എന്നാല്‍ സാധാരണയായി ആളുകള്‍ എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഒരിക്കലും സന്തുഷ്ടരല്ല. ഇത്തരത്തിലുള്ള ചര്‍മ്മത്തിലും മുഖക്കുരു കൂടുതലാണ്. ഇത് മാത്രമല്ല മാറുന്ന കാലാവസ്ഥയ്‌ക്കൊപ്പം എണ്ണമയമുള്ള ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഋതുക്കള്‍ മാറുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടത്.

എന്നാല്‍ നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മ പ്രശ്‌നത്തിന് വീട്ടില്‍ നിന്ന് എളുപ്പത്തില്‍ കണ്ടെത്താവുന്ന സാധനങ്ങള്‍ കൊണ്ട് പരിഹാരം കാണാൻ കഴിയും. ഒരു വശത്ത് എണ്ണമയമുള്ള ചര്‍മ്മത്തിന് ആളുകള്‍ വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറുവശത്ത് വീട്ടിലെ സാധനങ്ങൾ വെച്ച് പരിഹാരം സാധിക്കാൻ കഴിയും.

മുള്‍ട്ടാണി മിട്ടി എളുപ്പത്തില്‍ ലഭ്യമാകുന്നതും ബജറ്റില്‍ വളരെ താങ്ങാനാവുന്നതുമായ ഇനങ്ങളില്‍ ഒന്നാണ്.
എണ്ണമയമുള്ള ചര്‍മ്മത്തിന്റെ പ്രശ്‌നത്തിന് മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച്‌ പരിഹാരം കാണാവുന്നതാണ്. മുള്‍ട്ടാണി മിട്ടിയില് റോസ് വാട്ടർ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ആഴ്ചയില്‍ മൂന്ന് തവണ പ്രയോഗിക്കണം. ഉടന്‍ തന്നെ നിങ്ങളുടെ മുഖത്ത് ഫലം കാണും.

കുക്കുമ്പര്‍ ആരോഗ്യത്തിനും എണ്ണമയമുള്ള മുഖത്തിനും ഏറെ ഗുണം ചെയ്യുമെന്ന് തെളിയിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ നിന്ന് എണ്ണയുടെ അളവ് കുറയ്ക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുന്നെ ഒരു കഷ്ണം കുക്കുമ്പര്‍ മുഖത്ത് പുരട്ടുക. ഇതിന് ശേഷം രാവിലെ പ്ലെയിന്‍ വെള്ളത്തില്‍ മുഖം കഴുകുക.

മുട്ട ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുമോ, അത് ചര്‍മ്മത്തിനും ഗുണം ചെയ്യും.
വിറ്റാമിന്‍ എ മുട്ടയില്‍ ധാരാളമായി കാണപ്പെടുന്നു. മുട്ടയുടെ വെള്ള ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
മുട്ടയില്‍ നാരങ്ങ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ചെറുതായി മസാജ് ചെയ്ത് മുഖത്ത് പുരട്ടുക.
മുട്ട മുഖത്തെ അമിത എണ്ണമയം നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കും.

Related Articles

Latest Articles