Sunday, September 27, 2026

ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ?; മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോസ്‌മെന്റ് എടുത്ത കേസിൽ ആണ് ഹർജി നൽകിയത്.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ എന്നാൽ എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന.

Related Articles

Latest Articles