Friday, January 2, 2026

നരേന്ദ്ര മോദിയുടെ വികസന സ്വപ്‌നങ്ങളെ പരസ്യമായി അനൂകൂലിച്ച് നടി ശോഭന: വീഡിയോ കാണാം

ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിന് ആശംസകളുമായി നടി ശോഭന. തങ്ങളുടെ രാഷ്ട്രീയം പൊതുവെ പുറത്ത് പ്രകടിപ്പിക്കാത്ത നിരവധി സിനിമ താരങ്ങളുണ്ട്. എന്നാൽ അവരിൽ നിന്നുമെല്ലാം വ്യത്യസ്തരായി തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്തുകയും, നേതാക്കന്മാരെ പ്രശംസിച്ചും ചില സിനിമ താരങ്ങൾ രംഗത്ത് എത്താറുണ്ട്. പലപ്പോഴും കങ്കണ രണാവത്ത്, പ്രിയദർശൻ, ഉണ്ണിമുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ പരസ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചും, പ്രശംസിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടിയും, നർത്തകിയുമായ ശോഭനയും നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങളെ പരസ്യമായി സപ്പോർട്ട് ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ ഐടി മന്ത്രിയായ രാജീവ് ചന്ദ്രശേഖറിനു അഭിനന്ദനവുമായാണ് ശോഭന എത്തിയിരിക്കുന്നത്.

” നരേന്ദ്ര മോദി മന്ത്രി സഭയിൽ പുതിയ ഐടി മന്ത്രിയായ രാജീവ് ചന്ദ്രശേഖറിന് മോദിജിയുടെ സ്വപ്‌നമായ ഡിജിറ്റൽ ഇന്ത്യ സാക്ഷാത്കരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു-“എന്നാണ് ശോഭന വീഡിയോയിലൂടെ പങ്കുവെച്ചത്. രാജീവ് ചന്ദ്രശേഖർ തന്നെയാണ് താരത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. അദ്ദേഹം തിരിച്ച് ശോഭനയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles