Sunday, May 5, 2024
spot_img

കരിയറിൽ ആദ്യമായി പോലീസായി സിദ്ധാർഥ്; വേലയിലെ ‘എസ് ഐ അശോക് കുമാര്‍’ ആയ സിദ്ധാര്‍ഥ് ഭരതന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു

ശ്യാം ശശി ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേല. സിനിമയിലെ സിദ്ധാര്‍ഥ് ഭരതന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ‘എസ് ഐ അശോക് കുമാര്‍’ ആയി സിദ്ധാര്‍ഥ് ഭരതന്‍ എത്തുന്നു.

വേല ക്രൈം ഡ്രാമാ ഗണത്തില്‍പെടുത്താവുന്ന ചിത്രമാണ്. ഷെയിന്‍ നിഗം തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയു൦ ഈ ചിത്രത്തിന് ഉണ്ട്. വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. ചിത്രം തീയേറ്ററുകളില്‍ എത്തുന്നത് സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറിലാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ബാദുഷാ പ്രൊഡക്ഷന്‍സ് ആണ്. ചിത്രം നിര്‍മ്മിക്കുന്നത്‌ എസ് ജോര്‍ജാണ്.

വേലയുടെ പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. സിദ്ധാര്‍ഥ് ഭരതന്‍ അഥിതി ബാലന്‍ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ വര്ഷം ജൂണ്‍ മാസത്തില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു.

Related Articles

Latest Articles