Wednesday, May 15, 2024
spot_img

സിദ്ധാർത്ഥിന്റെ മരണം; പ്രതികളായ എസ്എഫ്‌ഐക്കാർക്കെതിരെ കൊലക്കുറ്റം ചുമത്താതെ പോലീസ്!രക്ഷിക്കാനുള്ള ശ്രമമെന്ന് ആക്ഷേപം

വയനാട്: എസ് എഫ്‌ ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതെ പോലീസ്.
ഉന്നത സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പോലീസ് പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ഒഴിവാക്കിയിരിക്കുന്നത് എന്നാണ് സൂചന.

ആത്മഹത്യാ പ്രേരണ കുറ്റം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ദുർബലമായ വകുപ്പുകൾ ആയതിനാൽ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കും. കൊലപാതക കുറ്റം ചുമത്താൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ഇതിന് പുറമേ കുറ്റകരമായ ഗൂഢാലോചനയും പ്രതികൾക്ക് മേൽ ചുമത്തിയിട്ടില്ല.

സിദ്ധാർത്ഥിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പോലീസ് മെല്ലെപ്പോക്ക് തുടർന്നിരുന്നു. സംഭവത്തിൽ 13 ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയിട്ടുള്ളത്. പോലീസിന്റെ അന്വേഷണം ഇഴയുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം കാര്യക്ഷമമാക്കിയത്.

അതേസമയം കൂടുതൽ പ്രതികളുമായി പോലീസ് ഇന്നും തെളിവെടുപ്പ് നടത്തി. സിൻജോയെ കൂടാതെ പ്രധാന പ്രതികളായ രഹൻ, ആകാശ് എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥിനെ മർദ്ദിച്ച് എത്തിച്ച കുന്നിൻ മുകളിലായിരുന്നു തെളിവെടുപ്പ്. ഇന്നലെ സിൻജോയുമായി കോളേജ് ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ ബെൽറ്റും കേബിൾ വയറും ഉൾപ്പെടെ കണ്ടെടുത്തിരുന്നു.

Related Articles

Latest Articles