Friday, May 3, 2024
spot_img

‘അഭിജിത്ത് മുഹൂര്‍ത്തം’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?

 

നാം സാധാരണയായി ജ്യോതിഷ നിയമമനുസരിച്ചു ഉത്തമമായ മുഹൂർത്തം ഇല്ലാത്ത അവസരങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാനായി ആശ്രയിക്കുന്നത് അഭിജിത്ത് മുഹൂർത്തമാണ്.
എന്താണ് ഈ ‘അഭിജിത്ത് മുഹൂര്‍ത്തം’?
ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് ‘അഭിജിത്ത് മുഹൂർത്തം’ എന്ന് പറയുന്നത്. ദിവസത്തിന്റെ ദൈർഘ്യം അനുസരിച്ചു സമയകാര്യത്തിൽ അൽപം വ്യത്യാസം ഉണ്ടാകും. എല്ലാ തരത്തിലുള്ള തിഥി, വാര, നക്ഷത്ര, ഗ്രഹദോഷങ്ങൾക്കും പരിഹാരമാണ് 48 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ മുഹൂർത്തം എന്നാണ് വിശ്വാസം. എന്നാല്‍ മൂഹൂര്‍ത്തം നോക്കാതെ തന്നെ ദിവസവും 2 നാഴിക സമയം (48 മിനിറ്റ്‌) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ വിശേഷമാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഇത് സൂര്യന്റെ സ്ഥാനത്തെ ബന്ധപ്പെടുത്തിയാണ് കണക്കാക്കുന്നത്‌. ഈ ദിനമാനം ഉപയോഗിച്ച്‌ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക മുൻപ് അഭിജിത്ത് മുഹൂര്‍ത്തം തുടങ്ങും. ഇത്‌ പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കഴിഞ്ഞാൽ അഭിജിത്തിന്റെ അവസാനമായി. അഭിജിത്ത് മുഹൂര്‍ത്തം സൂര്യോദയം മുതൽ അസ്തമയം വരെയുള്ള ഉള്ള മണിക്കൂർ മിനിറ്റിന് രണ്ടാക്കി ഭാഗിച്ചാൽ കിട്ടുന്ന സമയത്തിന്റെ ഒത്ത മധ്യത്തിലുള്ള 4 മിനിറ്റ് ഒഴിവാക്കി ആണ് അഭിജിത്ത് മുഹൂർത്തം എടുക്കുന്നത്. അഭിജിത്ത് എന്ന വാക്കിൻറെ അർഥം വിജയിക്കുന്നത് എന്നാണ്.

Related Articles

Latest Articles