Thursday, January 8, 2026

നാളെ മകരഭരണിയും ചൊവ്വാഴ്ചയും;ഈ ദിനത്തിൽ പ്രാർത്ഥിച്ചാൽ ദേവിയുടെ അനുഗ്രഹം ഉറപ്പ്

നാളെ മകരഭരണി. ഭദ്രകാളി ഭാവത്തിലുള്ള ദേവീ ആരാധനയിൽ പ്രധാനപ്പെട്ട ദിവസമാണ് ഇത്. മകരഭരണി ദേവിക്ക് വിശേഷപ്പെട്ട ചൊവ്വാഴ്ച തന്നെ വരുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. അതേസമയം കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്ന ദിവസം കൂടിയാണിത്.

ഭരണി നക്ഷത്രം പൊതുവേ ഭദ്രകാളി ഭാവത്തിലുള്ള ദേവീആരാധനയിൽ പ്രധാനമാണ്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്ര ദിവസം സംസ്ഥാനത്തെ നൂറുകണക്കിന് ദേവീക്ഷേത്രങ്ങളിൽ ഉത്സവം ആഘോഷിക്കുന്നു. മാത്രമല്ല ദേവകാര്യങ്ങൾക്ക് പ്രധാനപ്പെട്ട ഉത്തരായനം തുടങ്ങിയതിനു ശേഷം ആദ്യം വരുന്ന ഭരണി എന്നതാണു മകരഭരണിയുടെ പ്രത്യേകത. ഈ ദിവസം പ്രധാനമായി ആരാധിക്കേണ്ടത് ഭദ്രകാളി ഭാവത്തിലുള്ള ദേവിയെത്തന്നെ.

(കടപ്പാട്)

Related Articles

Latest Articles