Monday, April 29, 2024
spot_img

ബ്രിട്ടണിൽ സിഖ് പുരോഹിതനെതിരെ ആക്രമണം; മർദ്ദിച്ച് അവശനാക്കി വഴിയരികിൽ ഉപേക്ഷിച്ചു; പുരോഹിതന് ഗുരുതര പരിക്ക്; വംശീയാക്രമണമെന്ന് ബിജെപി

യു കെ : സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഇര മാഞ്ചസ്റ്ററിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. സിഖ് പുരോഹിതനെ അബോധാവസ്ഥയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കുറ്റവാളി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

രണ്ട് മാസം മുമ്പ് യുകെയിലെ മാഞ്ചസ്റ്ററിൽ സിഖ് പുരോഹിതനെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് 28 കാരനായ ഒരാൾ അറസ്റ്റിലായി. 62 കാരനായ പുരോഹിതന് ഗുരുതരമായ മസ്തിഷ്ക ക്ഷതമേറ്റിട്ടുണ്ട്, ജൂൺ 23 ന് ആക്രമണം നടന്നത് മുതൽ ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. ആക്രമണത്തിന് ശേഷം പുരോഹിതന് ബോധം വന്നിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ ഏഴിന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, മാഞ്ചസ്റ്ററിൽ ഒരു അജ്ഞാത അക്രമി ഇരയെ ആക്രമിക്കുകയായിരുന്നു. സിഖ് പുരോഹിതനെ അബോധാവസ്ഥയിൽ റോഡിന് നടുവിൽ ഉപേക്ഷിച്ച ശേഷം കുറ്റവാളി കാൽനടയായി രക്ഷപ്പെട്ടു. ആക്രമണത്തെ തുടർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് പുരോഹിതനെ കണ്ടെത്തിയത് .

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുണൈറ്റഡ് കിംഗ്ഡത്തിലെ സിഖ് സമുദായത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ശക്തമായി അപലപിച്ചു. ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ആക്രമണത്തെ ‘വിദ്വേഷ കുറ്റകൃത്യം’ എന്ന് വിളിക്കുകയും സിഖ് പുരോഹിതനെ ബോധപൂർവ്വം ആക്രമിക്കുകയാണ് ഉണ്ടായതെന്ന് ആരോപിച്ചു

Related Articles

Latest Articles