Sunday, September 27, 2026

സില്‍വര്‍ലൈന്‍: അടിയന്തിര പ്രമേയത്തിന്‌ അനുമതി നൽകി സർക്കാർ: സഭ നിർത്തിവെച്ച്‌ ചർച്ചചെയ്യും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിച്ച്‌ സര്‍ക്കാര്‍. കേരളത്തിന്റെ ഭാവിക്ക്‌ ആവശ്യമായ പദ്ധതിയാണെന്നും ചർച്ചക്ക്‌ തയ്യാറാണെന്നും മുഖ്യമന്ത്രി (Pinarayi Vijayan) പിണറായി വിജയൻ അറിയിക്കുയായിരുന്നു. തുടർന്നാണ്‌ അനുമതി നൽകിയത്‌. ഒരു മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച നടക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം സഭയിൽ അടിയന്തിര പ്രമേയത്തിന്‌ അനുമതി നൽകുന്നത്‌ ആദ്യമായാണ്‌. കെ റെയില്‍ സര്‍വേ നടപടികള്‍ക്കെതിരെ പലയിടത്തും ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിനാല്‍ വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമന്നും ചൂണ്ടിക്കാട്ടി പി സി വിഷ്ണുനാഥാനാണ് നോട്ടീസ് നല്‍കിയത്.

Related Articles

Latest Articles