Saturday, April 27, 2024
spot_img

ഉത്തർപ്രദേശിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം! മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ് ബസിന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. 10 പേർക്കു ഗുരുതരമായി പൊള്ളലേറ്റതായാണു വിവരം. ബസ് പൂർണമായും കത്തി നശിച്ചു. അപകടസമയത്ത് ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.

ബസ് കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

Related Articles

Latest Articles