Sunday, May 19, 2024
spot_img

നായയെ ലൈംഗികമായി പീഡിപ്പിച്ച് അറുപതുകാരൻ: ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മരുമകൾ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു

ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ വളർത്തു നായയെ അറുപതുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. വയോധികന്റെ ലീലാവിലാസങ്ങള്‍ കണ്ട മരുമകള്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പതിവില്ലാതെ വൃദ്ധന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മരുമകള്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച കണ്ടത്. യുവതി വീഡിയോ പകര്‍ത്തുന്നതിനിടെ ഇതുകണ്ട വൃദ്ധന്‍ യുവതിയോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു.

ഇതേതുടർന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവതി പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തി. സംഭവം അറിഞ്ഞു സ്ഥലത്തെത്തി നായയുടെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയ പിഎഫ്എ സംഘം വയോധികനെതിരെ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുമ്പും ഇയാള്‍ ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. വീഡിയോ തെളിവായി സ്വീകരിച്ച പോലീസ് ഇയാള്‍ക്കെതിരേ ഐപിസി 377-ാം വകുപ്പ് അനുസരിച്ച് കേസെടുത്തു.

Related Articles

Latest Articles