Saturday, November 14, 2026

“അടിമ മനോഭാവമുള്ളവർ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നു !ചിലർ വിദേശ പിന്തുണയോടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു !!”- പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെ പ്രതിപക്ഷ പാർട്ടികൾ അപമാനിക്കുന്നുവെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കൂട്ടം നേതാക്കൾ ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയുമാണെന്നും കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി അടിമ മനോഭാവമുള്ളവർ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുകയാണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ബാഗേശ്വർ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത്രവലിയ കൂട്ടായ്മ സ്വാഭാവികമായും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതീകമായി കുംഭമേള ഭാവി തവമുറയെ പ്രചോദിപ്പിക്കും .മതത്തെ പരിഹസിക്കുന്ന അപമാനിക്കുന്ന, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ചില നേതാക്കളുണ്ട്. ഇങ്ങനെയുള്ളവർ പലകാലങ്ങളിലുമുണ്ടായിട്ടുണ്ട്. ഇത്തരക്കാരെ ഉപയോഗിച്ച് പലപ്പോഴും വിദേശ ശക്തികൾ രാജ്യത്തെയും മതത്തെയും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരം അടിമത്വ മനോഭാവത്തിലേക്ക് വീണുപോയവർ, നമ്മുടെ വിശ്വാസത്തെയും, ക്ഷേത്രങ്ങളെയും, മതത്തിനെയും സംസ്‌കാരത്തെയും മൂല്യങ്ങളെയുമെല്ലാം നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.

സ്വാഭാവികമായി പുരോഗമനപരമായ വിശ്വാസത്തെയും സംസ്‌കാരത്തെയും ആക്രമിക്കാൻ അവർ ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഭജിച്ച്, ഐക്യത്തെ തകർക്കുക എന്നതാണ് അവരുടെ അജണ്ട. മഹാകുംഭമേള വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം ത്രിവേണിയിൽ പുണ്യസ്നാനം നടത്തി അനുഗ്രഹം നേടി. ഈ മഹത്തായ സംഭവത്തിൽ എല്ലാവരും സ്വാഭാവികമായും ആശ്ചര്യപ്പെടുന്നു. ഈ മഹാകുംഭമേള ഭാവി തലമുറകളെ ഐക്യത്തിൻ്റെ പ്രതീകമായി പ്രചോദിപ്പിക്കും” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles